Skip to main content

അവധിക്കാല നീന്തൽ പരിശീലനം

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. എട്ട് വയസ് മുതലുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 7.30 മുതൽ 8.30 വരെയും 8.30 മുതൽ 9.30 വരെയും ആയിരിക്കും ക്ലാസ്. ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 9447957703, 8089838047

date