Skip to main content

മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാർജിൻ മണി വായ്പ കുടിശ്ശിക അടച്ചു തീർക്കാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് സർക്കാർ 2023 മാ‍‍ർച്ച് 13 ലെ സ.ഉ. (സാധാ) നം. 200/2023/ID നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ഇത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം 2023 മാർച്ച് 13 മുതൽ 2023 ജൂൺ 3 വരെയുള്ള കാലയളവിൽ ഉത്തരവിന് വിധേയമായി വായ്പ കുടിശ്ശിക തീർപ്പാക്കാം. മാർജിൻ മണി വായ്പ കുടിശ്ശികയുള്ള യൂണിറ്റുകൾ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം/ താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം.

പി.എൻ.എക്‌സ്. 1421/2023

date