Skip to main content

സ്റ്റാമ്പ് പ്രകാശനവും ഫേസ് ബുക്ക് പേജ് ഉദ്ഘാടനവും

അന്താരാഷ്ട്ര കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ  ഗ്രാമ സ്വരാജ് അഭിയാൻ ജില്ലാ പ്രോഗ്രാം മാനേജ്മെണ്ടും ചേർന്ന് പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. തൃശൂർ ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗനു സ്റ്റാമ്പ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ആർ ജി എസ് എ തൃശൂർ ജില്ലയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് വെബ്പേജ് ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, ആർ ജി എസ് എ ജില്ലാ പ്രൊജക്റ്റ്‌ മാനേജർ ശ്രുതി എസ്, ജില്ലയിലെ 16 ബ്ലോക്കുകളിലെ ആർ ജി എസ് എ ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

date