Skip to main content

ഭൂജല വകുപ്പ് ശില്പശാല നടത്തി

ലോക ജലദിനത്തിന്റെ ഭാഗമായി 'ഭൂജല വിശകലനവും സുസ്ഥിര പരിപാലനവും' എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി ഉദ്ഘാടനം ചെയ്തു.
ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം അലി അധ്യക്ഷനായിരുന്നു. ജല സ്രോതസുകളെ മലിനമാകാതെ സംരക്ഷിക്കുക, ജലോപയോഗം നിജപ്പെടുത്തുക, നീരുറവകള്‍ പുനരുജ്ജീവിപ്പിക്കുക ജലസ്രോതസ്സുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കലരാതെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജി റിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു സെബാസ്റ്റ്യന്‍, ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം അലി, ഭൂജല വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സിജുമോന്‍ റ്റി.യു തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
എറണാകുളം ജില്ലയിലെ തുരത്തിക്കര എന്ന സ്ഥലത്തെ ഉദാഹരണമാക്കി നടത്തിയ ശില്പശാലയില്‍ വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date