Skip to main content
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടിക വർഗ്ഗ കോളനിയിലെ നിള , ലോട്ടസ് കുടുംബശ്രീ യൂണിറ്റുകളിലെ വനിതകൾ നിർമ്മിച്ച കുടകളുടെ  വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കുന്നു

മഴയ്ക്ക് മുന്നേ ആദി കുടകൾ റെഡി

പല വർണ്ണങ്ങളിലുള്ള കുടകൾ നിർമ്മിച്ച് 50 ലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്ക് തണലേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ ആദി കുടയെന്ന കുടുംബശ്രീ സoരഭം.  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടിക വർഗ്ഗ കോളനിയിലെ നിള , ലോട്ടസ് കുടുംബശ്രീ യൂണിറ്റുകളിലെ വനിതകൾ നിർമ്മിച്ച
കുടകളുടെ ഈ സീസണിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു .
ആറളം പട്ടിക വർഗ കോളനിയിലെ 60 വനിതകളുടെ നേതൃത്വത്തിലാണ് ആദി ബ്രാന്റ് എന്ന പേരിൽ  20000 കുടകൾ നിർമ്മിക്കുന്നത്. ഇതിൽ 10000 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. ഒരാൾ ഒരു ദിവസം 10 മുതൽ 15 വരെ കുടകൾ നിർമ്മിക്കും.
ബ്ലാക്ക് കുടയ്ക്ക് 410 രൂപയും , കളറിന് 420, കളർ പ്രിന്റിന് 440 രൂപയുമാണ് വില. കഴിഞ്ഞ സീസണിൽ 25 ലക്ഷം രൂപയുടെ വിറ്റ് വരവാണ് ഉണ്ടാക്കിയത്. ഈ സീസണിൽ 50 ലക്ഷം രൂപയുടെ വിറ്റ് വരവാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  10 ലക്ഷം രൂപ  രണ്ട് സംരംഭങ്ങൾക്കും റിവോൾവിംഗ് ഫണ്ടായ് അനുവദിച്ചു.  പദ്ധതിക്ക് അധികമായി വരുന്ന പ്രവർത്ത മൂലധനം ജില്ലയിലെ സി ഡി എസ് ന്റെ കമ്മ്യൂണിറ്റി എന്റർപ്രെ സസ്ഫണ്ടിൽ നിന്നാണ് കുടുംബശ്രീ കണ്ടെത്തുന്നത്. മഴക്കാലത്ത് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇത് മൂന്നാമത്തെ വർഷമാണ് വനിതകളുടെ നേതൃത്വത്തിൽ കുടകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ആവിശ്യക്കാർക്ക് ജില്ലയിലെ കുടുംബശ്രീ ഷോപ്പികളിലും, സി ഡി എസ് മുഖേനെ പഞ്ചായത്തുകളിൽ നിന്നും കുടകൾ സ്വന്തമാക്കാം. കേരളത്തിലെ തന്നെ ആദിവാദി പുനരധിവാസ മേഖലയിലെ ഇടപെടലിൽ കുടുംബശ്രീയുടെ വേറിട്ടെരു സംരഭമാണ് ഇതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്  ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം സുർജിത്ത് , ആറളം പ്രത്യേക പട്ടിക വർഗ്ഗ പദ്ധതി കോർഡിനേറ്റർ പി സനൂപ്, പന്ന്യന്നൂർ CDS ചെയർപേഴ്സൺ പി കെ ബിജുള എന്നിവർ പങ്കെടുത്തു.

date