Skip to main content

എച്ച് ഡി വി ഡ്രൈവർ - ടി ടെസ്റ്റും റോഡ് ടെസ്റ്റും നടത്തുന്നു

ജില്ലയിലെ വിവിധ വകുപ്പുകളിലെ ഡ്രൈവർ ഗ്രേഡ് II (എച്ച്ഡിവി), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി) ( നേരിട്ടുള്ള നിയമനം), ഡ്രൈവർ ഗ്രേഡ് II (എച്ച്ഡിവി) (തസ്തികമാറ്റം മുഖേന) എന്നീ തസ്തികളിലേയ്ക്കുള്ള പ്രായോഗിക പരീക്ഷയായ എച്ച്ഡിവി ഡ്രൈവർ - ടി ടെസ്റ്റും റോഡ് ടെസ്റ്റും മാർച്ച് 29, 30  തീയതികളിൽ നടക്കും. തൃശ്ശൂർ കേരള പൊലീസ് അക്കാദമി പരിധിയിലെ ഓൾഡ് ക്വാർട്ടേഴ്സ് ഗാർഡ് ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് പ്രയോഗിക പരീക്ഷ ആരംഭിക്കും. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വെബ്സൈറ്റിലെ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈലിൽ നിന്ന് ഡൗൺലൗഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും ഡ്രൈവിങ് ലൈസൻസിന്റെ അസ്സലും സഹിതമെത്തണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 0487 2327505

date