Skip to main content

തൊഴിൽ മേള സംഘടിപ്പിക്കും

പറപ്പൂക്കര ഗ്രാമപഞ്ചായത്തും എസ് ബി ഐ ലൈഫും സംയുക്തമായി നാളെ (26-3-23) രാവിലെ 10ന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ തൊഴിൽമേള സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്ഘാടനം ചെയ്യും.

വനിതകൾക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പാൻ കാർഡ്, ആധാർ, ബാങ്ക് പാസ്സ് ബുക്ക്‌ എന്നിവയുടെ കോപ്പികളും, 2 പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഫോൺ: 7034560700, 9037492677.

date