Skip to main content
.

സെമിനാറും ഉപന്യാസ മത്സരവും സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ഇടുക്കി രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോകജലദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വിവിധ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചന മത്സരവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സെമിനാറും സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമര്‍പോട്ട് ക്യാമ്പയിനും തുടക്കം കുറിച്ചു. വാഴത്തോപ്പ് പഞ്ചായത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് യോഗത്തിന് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കുര്യാക്കോസ് കെ.വി. മുഖ്യപ്രഭാഷണവും, ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവു0 നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ ആശംസയും അറിയിച്ചു. സെക്രട്ടറി ആനന്ദ് ജെ, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പെര്‍ട്ട്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം- വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

date