Skip to main content

കേന്ദ്രീയ വിദ്യാലയ പ്രവേശനം

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ 2023-24 അധ്യായന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 27 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ഏപ്രില്‍ 17 ന് വൈകുന്നേരം 7 മണിക്ക് അവസാനിക്കും. പ്രവേശന വിവരങ്ങള്‍ https://kvsonlineadmission.kvs.gov.in എന്ന വെബ്സൈറ്റിലും ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പിലും ലഭ്യമാണ്. ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സായിരിക്കും. രണ്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള ക്ലാസ്സുകളിലെ ഒഴിവുകളിലേക്ക് രജിസ്ട്രേഷന്‍ ഓഫ് ലൈന്‍ ആയി ഏപ്രില്‍ 3 (തിങ്കള്‍) രാവിലെ 08:00 മുതല്‍ ഏപ്രില്‍ 12 (ബുധന്‍) 04:00 വരെ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 04862-232205, 9495800741, 9446132843 എന്നീ നമ്പറില്‍ ബന്ധപെടുകയോ https://painavu.kvs.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

date