Skip to main content

ചീഫ് ടെക്നിക്കൽ എക്സാമിനറുടെ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

           സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ (സിവിൽ) ഒഴിവിലേക്ക് മാർച്ച് 20 ലെ 2324348/ഭരണം-സി2/9/2023-ധന നമ്പർ വിജ്ഞാപനം പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.finance.kerala.gov.inലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി  ഏപ്രിൽ 30.

പി.എൻ.എക്‌സ്. 1456/2023

date