Skip to main content

ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു

  കേരള കേന്ദ്ര സര്‍വകലാശാല  സംയുക്തമായി ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. പെരിയ ടൗണില്‍ മൈമും നവോദയ വിദ്യാലയത്തില്‍ നാടകവും അവതരിപ്പിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ആകാശ്, അശ്വിത, മാധവ്, ജയന്ത കുമാര്‍, ശ്രുതി എന്നിവര്‍ മൈമിലും കാജി മിന്‍ഹാജ്, ആര്‍ദ്ര, രവി പൂജാര, ഇഷാന്‍, ഉണ്ണിമായ, അനുശ്രീ പദ്മാക്ഷന്‍, അനഘ എന്നിവര്‍ നാടകത്തിലും പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രൊഫ.വെങ്കടേശ്വരലു ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. രജിസ്ട്രാര്‍ ഡോ.മുരളീധരന്‍ നമ്പ്യാര്‍ ലഹരി വിമുക്ത ബോധവത്ക്കരണത്തിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. നവോദയ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ.കെ.എം.വിജയകൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പല്‍ ടി.വി.ഗണേഷ് കുമാര്‍, ആരവല്ലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആരതി, കാന്‍ഫെഡ് കലാവേദി ചെയര്‍മാന്‍ കാവുങ്കല്‍ നാരായണന്‍ , കലാവേദി പ്രവര്‍ത്തകരായ സി.സുകുമാരന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ.സീമ ചന്ദ്രന്‍ സ്വാഗതവും ദേവിക ഗംഗന്‍ നന്ദിയും പറഞ്ഞു.

date