Skip to main content

കൊമേഴ്‌സ്യല്‍ അപ്രന്റീസ് ഒഴിവ്

  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരുടെ ഒഴിവ്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം, ഏതെങ്കില്‍ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 26 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസം സ്റ്റൈപ്പെന്റ് 9,000 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍സ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിന്റെ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ കാര്യാലയത്തില്‍ ( സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ് എം.എ.എം ആര്‍ക്കേഡ്, റെയില്‍വേ സ്റ്റേഷന് സമീപം, കാഞ്ഞങ്ങാട് 671315) മാര്‍ച്ച് 28ന് രാവിലെ 11നകം എത്തണം. മുന്‍പ് ബോര്‍ഡില്‍ അപ്രന്റീസ് ട്രെയിനിംഗ് എടുത്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ട. വിവരങ്ങള്‍ക്ക് https://kspcb.keralagov.in  ഫോണ്‍ 0467 2201180.

date