Skip to main content

അറിയിപ്പുകൾ

 

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 

2023-24 സാമ്പത്തിക വർഷം മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ മൂന്ന് വരെയാണ് പദ്ധതി കാലയളവ്. 510 രൂപ പ്രീമിയം അടച്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി പദ്ധതിയിൽ ചേരാം. അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങൾ (വനിതകൾ ഉൾപ്പെടെ), പ്രാഥമിക സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്ക് മാർച്ച്‌ 30 വരെ പദ്ധതിയിൽ അംഗങ്ങളായി ചേരാം.                      കൂടുതൽ വിവരങ്ങൾക്ക് : 9526041158, 9526041062 

 

പുനർ ദർഘാസ് പരസ്യം 

ബേപ്പൂർ തുറമുഖത്തെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറംകവറിൽ ദർഘാസ് നം. C1-1235/22 ' തുറമുഖ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ ഏപ്രിൽ 10ന് 1 മണിക്ക് മുമ്പായി കോഴിക്കോട് പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  അന്നേദിവസം 3 മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04952414863 

 

ജലജീവൻ മിഷനിൽ വളണ്ടിയർ നിയമനം 

കേരള ജല അതോറിറ്റി കോഴിക്കോട് പബ്ലിക് ഹെൽത്ത് വിഭാഗം ജൽ ജീവൻ മിഷൻ പദ്ധതിയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ/DTPO (എൻ.സി.വി.ടി ) യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയർ ആയി നിയമിക്കുന്നു.15,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. താല്പര്യമുള്ളവർ ഏപ്രിൽ 1 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലാപ്പറമ്പ് ജല അതോറിറ്റി, കോഴിക്കോട് പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് -: 0495 2370584

date