Skip to main content
ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച യോഗം വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

ക്ഷയരോഗദിനാചരണം നടത്തി

കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അനീമിയ പരിശോധന ക്യാമ്പും സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സമ്മേളനവും ക്യാമ്പും വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു.
 ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി. ടി സുഭാഷ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രീത രാജേഷ്, നഗരസഭാംഗങ്ങളായ രേണുക രതീഷ്,  ബിന്ദു ഷാജി, രാജശ്രീ, അയ്യപ്പൻ, സി.ഡി.എസ് ചെയർപേഴ്‌സൺ സൽവി ശ്രീധർ, ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ടി. ബി. ഓഫീസറുമായ പി. എൻ വിദ്യാധരൻ,   വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ, വൈക്കം താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. എസ്. കെ. ഷീബ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അജയ് മോഹൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.  

date