Skip to main content
District Collector

ഹരിത വി. കുമാർ ഇന്ന് (മാർച്ച് 24) ആലപ്പുഴ ജില്ലകളക്ടറായി ചുമതലയേൽക്കും

ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാർ വെള്ളിയാഴ്ച രാവിലെ 9.30ന് ചുമതലയേൽക്കും. തൃശ്ശൂർ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയിലേക്ക് എത്തുന്നത്.   നേരത്തെ സിവിൽ സപ്ലൈസ് ഡയറക്ടർ, കോളേജീയേറ്റ് എഡുക്കേഷൻ ഡയറക്ടർ, അർബൻ അഫയേർസ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ സബ്കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.  2012ൽ ഐ.എ.എസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരം നെയ്യാന്റിൻകര സ്വദേശിനിയാണ്.

date