Skip to main content
District Collector

വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും- ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ജില്ലയുടെ 56-മത് കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു 

ജില്ലയുടെ 56-മത് കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു. രാവിലെ 9.30-ന് എത്തിയ കളക്ടറെ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 

ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കളക്ടറായി ചുമതലയേറ്റശേഷം ഹരിത വി. കുമാര്‍ പറഞ്ഞു. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡന്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ല വിഭാഗക്കാരെയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള വികസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും അവര്‍ പറഞ്ഞു. തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയില്‍ എത്തുന്നത്. 

തിരുവനന്തപുരം സ്വദേശിയായ ഹരിത വി. കുമാര്‍ 2013 ഐ.എ.എസ്. ബാച്ചുകാരിയാണ്. 2012-ല്‍ ഐ.എ.എസ.് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയിരുന്നു. നേരത്തെ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കോളേജീയേറ്റ് എഡുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേര്‍സ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ സബ്കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഡോ. ശാന്തീവ്, മകള്‍ നിയതി എന്നിവര്‍ക്കൊപ്പമാണ് ഹരിത വി. കുമാര്‍ ജില്ല കളക്ടറായി ചാര്‍ജെടുക്കാന്‍ എത്തിയത്. 
 

date