Skip to main content
waste

മാലിന്യ സംസ്‌കരണം: എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടപടി തുടങ്ങി

 മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴ നഗരസഭയിലെ കനാല്‍ വാര്‍ഡിലും സക്കറിയ ബസാറിലും നടത്തിയ പരിശോധനയില്‍ റോഡരികില്‍ അനധികൃതമായി മാലിന്യം തളളുന്നതും കടകളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും സ്‌ക്വാഡ് കണ്ടെത്തുകയും മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.  

വരും ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ജില്ല എന്‍ഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ല ശുചിത്വമിഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥന്‍, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സാങ്കേതിക പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സ്‌ക്വാഡില്‍ ഉളളത്.

date