Skip to main content

തെക്കേക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 27-ന്

 തെക്കേക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 27-ന് ഉച്ചക്ക് രണ്ടിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ ലേഖ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഇന്ദിരാദാസ്, നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹന്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം മഞ്ജുള ദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. അജയന്‍, ഗ്രാമപഞ്ചായത്തംഗം രമണി ഉണ്ണികൃഷ്ണന്‍, ആര്‍.ഡി.ഒ. എസ്. സുമ, തഹസില്‍ദാര്‍ ഡി.സി. ദിലീപ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date