Skip to main content

കരിയര്‍ എക്‌സ്‌പോ 2023: തൊഴില്‍ മേള

അഭ്യസ്ത വിദ്യരായവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്‍ ഇന്ന് തൊഴില്‍ മേള 'കരിയര്‍ എക്‌സ്‌പോ 23' സംഘടിപ്പിക്കുന്നു. മാന്നാര്‍ നായര്‍സമാജം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന മേള സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. 

18-നും 40-നും മധ്യേ പ്രായമുള്ളവര്‍ക്ക് രാവിലെ 10 മണി മുതല്‍ സൗജന്യമായി സ്‌പോട്ട് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. ആയിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം. ഫോണ്‍: 7907565474

date