Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മാർജിൻ മണി വായ്പയിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് ഒറ്റത്തവണ തീർപാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ജൂൺ 3 വരെ സംരംഭകർക്ക് വായ്പാ കുടിശ്ശിക അടച്ചുതീർക്കാൻ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും താലൂക്ക് വ്യവസായ ഓഫീസുകളിൽ നിന്നും ബ്ലോക്ക്/മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർമാരിൽ നിന്നും ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി ജൂൺ മൂന്നിന് മുൻപായി അപേക്ഷ സമർപ്പിച്ച് വായ്പാ തുക അടച്ച് അവസാനിപ്പിക്കേണ്ടതാണ്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്താത്ത കുടിശ്ശികക്കാർക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഫോൺ : 0487 2361945, 2360847.

date