Skip to main content

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

        കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ (2)പ്രോജക്ട് അസിസ്റ്റന്റ് (2) ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് സാമ്പത്തിക ശാസ്ത്രം/ അപ്ലൈഡ് ഇക്കണോമിക്സ്/ അഗ്രികൾച്ചറൽ ഇക്കണോമിക്സ് ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദംസ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുണ്ടായിരിക്കണം. സോഷ്യൽ സയൻസിൽ ഒന്നാംക്ലാസ്സ് ബിരുദം യോഗ്യതയുള്ളവർക്ക് പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം.

        ഇരു തസ്തികകളിലും രണ്ട് വർഷമാണ് നിയമന കാലാവധി. 01.01.2023 ന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച് 31 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇൻർവ്യൂവിൽ പങ്കെടുക്കാം.

പി.എൻ.എക്‌സ്. 1469/2023

date