Skip to main content

ബൈലാറ്ററൽ ടാക്സ് ഓൺലൈനായി അടയ്ക്കണം

        തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സർക്കാർ ഏർപ്പെട്ടിട്ടുള്ള ബൈലാറ്ററൽ എഗ്രിമെന്റ് പ്രകാരം എക്സ്റ്റൻഷൻ ഓഫ് വാലിഡിറ്റി ഓഫ് പെർമിറ്റ് എടുത്തിട്ടുള്ള അന്യ സംസ്ഥാന വാഹനങ്ങൾ ഓരോ സാമ്പത്തിക വർഷവും മുൻകൂറായി അടയ്ക്കുന്ന ബൈലാറ്ററൽ ടാക്സ് ഇനി മുതൽ ഓൺലൈനായി അടയ്ക്കണം. ഇതിനായി പരിവാഹൻ സേവാ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

        ബൈലാറ്ററൽ ടാക്സ് ഇതുവരെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഓഫിസിൽ നേരിട്ടാണ് സ്വീകരിച്ചിരുന്നത്. ഓൺലൈൻ സംവിധാനം നിലവിൽവന്ന സാഹചര്യത്തിൽ മാർച്ച് 27 മുതൽ കേരള ട്രാൻസ്പോർട്ട് അതോറിറ്റി ബൈലാറ്ററൽ ടാക്സ് നേരിട്ട് സ്വീകരിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു. ഓൺലൈനായി ടാക്സ് അടയ്ക്കേണ്ട നടപടിക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 1473/2023

date