Skip to main content

മത്സര പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

            പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ എഴുതാൻ ഉദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു.  പട്ടികജാതി /വർഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സിഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. പട്ടികജാതി /പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റെപ്പെന്റ് ലഭിക്കും.  ആറ് മാസമായിരിക്കും പരിശീലനം.

         താൽപര്യമുള്ളവർ ജാതിവരുമാനം (പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല) വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ സഹിതം മാർച്ച് 31 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.  അപൂർണമായ അപേക്ഷകൾ   സ്വീകരിക്കില്ല.  അപേക്ഷാഫോമിനും മറ്റു വിവരങ്ങൾക്കും 9446243264, 9446833259, 9744552406, 8547853718 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് 'Form' എന്ന് വാട്‌സ് ആപ്പ് ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട വിലാസംപ്രിൻസിപ്പാൾപ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ,  യൂത്ത് ഹോസ്റ്റലിനു സമീപംഈസ്റ്റ്ഹിൽകോഴിക്കോട് – 5.

പി.എൻ.എക്‌സ്. 1474/2023

date