Skip to main content

ജില്ലാ പഞ്ചായത്ത് സാക്ഷരതാ സംഗമം

 

ജില്ലാ പഞ്ചായത്തിലെ 2022-2023 വര്‍ഷത്തെ സാക്ഷരതാ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍  നടന്ന ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സെക്രട്ടറി പി. ജി പ്രകാശ്, സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന,  സാക്ഷരതാ മിഷന്‍ അസി. കോ-ഓഡിനേറ്റര്‍ സുബൈദ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി ദീപ ജെയിംസ് അറിയിച്ചു. നൂറോളം പേര്‍ പങ്കെടുത്ത സാക്ഷരതാ സംഗമത്തില്‍ മുന്‍ വര്‍ഷത്തെ പഠിതാക്കള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

date