Skip to main content

അപേക്ഷ സമര്‍പ്പിക്കണം

ഇടുക്കി കഞ്ഞിക്കുഴി ഗവ ഐടിഐയില്‍ നിന്നും 2019, 2020,2021,2022 വര്‍ഷങ്ങളില്‍ ജൂലൈ 31 ന് തൃപ്തികരമായി പരിശീലനം പൂര്‍ത്തീകരിച്ചതും സെക്യൂരിറ്റി ഡിപ്പോസിറ്റ് ,കോഷന്‍ മണി എന്നിവ കൈപ്പറ്റാത്തവരായ ട്രെയിനികള്‍ ഇവ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പിനോടൊപ്പം മാര്‍ച്ച് 30 നകം ഓഫീസില്‍ സമര്‍പ്പിക്കണം. സമയപരിധി പാലിക്കാത്ത /2019 ജൂലൈ 31 ന് പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനികളുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സര്‍ക്കാരിലേക്ക് വകയിരുത്തുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date