Skip to main content
.

ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

പൈനാവ് ടി.ബി.യൂണിറ്റിന്റെയും ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ചെമ്പകപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ആഫീസര്‍ ഡോ.ജെ.എം.വൈശാഖ് അധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് അരവിന്ദ് ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനബോധന റാലി കട്ടപ്പന അഡീഷണല്‍ ജില്ലാ ജഡ്ജി സുധീര്‍ ഡേവിഡ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചെമ്പകപ്പാറ പിഎച്ച്.സി ജീവനക്കാരും ആശാ പ്രവര്‍ത്തകരും ചേര്‍ന്ന് ഫ്ലാഷ് മോബും ലഘു നാടകവും അവതരിപ്പിച്ചു. പൈനാവ് ടി.ബി.യൂണിറ്റ് മെഡിക്കല്‍ ആഫീസര്‍ ജോസ് ജെ. മുണ്ടിയാനി, ഔസേപ്പച്ചന്‍ ആന്റണി എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു .

ഉദ്ഘാടന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ റജി ഇലിപ്പുലിക്കാട്ട്, ജിഷ ഷാജി, ബിന്‍സി ജോണി, തോമസ് ജോണ്‍, രതീഷ് ആലേപ്പുരക്കല്‍, ആനന്ദ് വിളയില്‍, രജനി സജി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് ടോം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി അയ്യനാംകുഴി ,സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ സനില ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ഇരട്ടയാറില്‍ നടന്ന ബോധവത്കരണ റാലി അഡീഷണല്‍ ജില്ലാ ജഡ്ജ് സുധീര്‍ ഡേവിഡ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

date