Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചു

ജില്ലയിലെ സഹകരണ സംഘങ്ങള്‍/ ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാരിന്റെ 2022 നവംബര്‍ അഞ്ചിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികളായിട്ടുള്ള ഏഴ് ഗുണഭോക്താക്കള്‍ക്കായി 2,59,728 രൂപ അനുവദിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് ഗുണഭോക്താക്കള്‍ക്ക് പരിശോധിച്ച് ഉറപ്പ് വരുത്താമെന്നും കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

 

date