Skip to main content
കാറഡുക്ക ബ്ലോക്ക് നടത്തിയ കട്ടില്‍ വിതരണോദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വഹിക്കുന്നു

കട്ടിലുകള്‍ വിതരണം ചെയ്തു

അതിദാരിദ്ര്യ നിര്‍മാജ്ജന പദ്ധതിയുടെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കട്ടിലുകള്‍ വിതരണം ചെയ്തു. 33 കട്ടിലുകളാണ് വിതരണം ചെയ്തത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു കട്ടില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കുംമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.കെ.നാരായണന്‍ സ്വാഗതം പറഞ്ഞു.

date