Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 25-03-2023

ഉയർന്ന തിരമാല ജാഗ്രതാ  നിർദേശം

കേരള തീരത്ത് മാർച്ച് 25  രാത്രി പതിനൊന്നര വരെ  അര മീറ്റർ  മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം .

അപേക്ഷ ക്ഷണിച്ചു

കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.ഐ ടി ഐയില്‍ കേന്ദ്ര ഗവ. അംഗീകൃത മെറ്റല്‍ ഇനര്‍ട്ട ഗ്യാസ്/ മെറ്റല്‍ ആക്ടീവ് ഗ്യാസ്/ ഗ്യാസ് മെറ്റല്‍ ആര്‍ക് വെല്‍ഡര്‍ (മിഗ്/മാഗ്/ ജി എം എ ഡബ്ല്യു) (എന്‍ എസ് ക്യു എഫ് ലെവല്‍ 4), ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് (എന്‍ എസ് ക്യു എഫ് ലെവല്‍ 3) എന്നീ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.   താല്‍പര്യമുള്ളവര്‍ എസ് എസ് എല്‍ സി, ആധാര്‍, ഫോട്ടോ തുടങ്ങിയവയുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് 28 നകം ഐ ടി ഐ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0467 2230980.

ലെവല്‍ക്രോസ് അടച്ചിടും

നാഷണല്‍ ഹൈവേ - ബീച്ച് റോഡില്‍ തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള  233-ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 28ന് രാവിലെ എട്ട് മുതല്‍ ഏപ്രില്‍ നാലിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

ട്രാന്‍സ്ജന്‍ഡര്‍ കലാ സന്ധ്യ

ജില്ലാ പഞ്ചായത്ത് ട്രാന്‍സ് നൃത്ത ട്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തം, പാട്ട്, സംഘനൃത്തം തുടങ്ങിയവ മാര്‍ച്ച് 28ന് വൈകിട്ട് 6.30ന് പയ്യമ്പലം ബീച്ച് ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടക്കും.

ലീഗൽ അസിസ്റ്റന്റ് പരിശീലനം

ലീഗല്‍ അസിസ്റ്റന്റുമാരായി  പരിശീലനം ലഭിക്കുന്നതിന് നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത  പട്ടികജാതി വിഭാഗക്കാര്‍ക്ക് ജില്ലാ കോടതി ഗവ.പ്ലീഡറുടെ ഓഫീസിലും കണ്ണൂര്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലും പരിശീലനം നല്‍കുന്നു.  എല്‍ എല്‍ ബി കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളും 21നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  എല്‍ എല്‍ എം  യോഗ്യതയുള്ളവര്‍ക്കും വകുപ്പിന്റെ ത്രിവത്സര അഭിഭാഷക പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന.  അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം.  പ്രതിമാസം  20,000 രൂപ ഹോണറേറിയം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, എന്റോള്‍മെന്റ്  സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബ്ലോക്ക്/ കോര്‍ഫ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700596.

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

തോട്ടട ഗവ.ഐ ടി ഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൊബൈല്‍ ഫോണ്‍ ടെക്‌നോളജി,  ജൂനിയര്‍ റോബോട്ടിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.  രണ്ടാമാസമാണ് കോഴ്‌സ് കാലാവധി.  ഫോണ്‍: 9745479354.

ഡി ടി പി സിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി

ജില്ലാ  ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള വിവിധ ടൂറിസം സെന്ററുകളില്‍ 7500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡോട് കൂടി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നു. ടൂറിസം ബിരുദ/ ബിരുദാനന്തര ബിരുദമുള്ള 25 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.   www.dtpckannur.com വഴി അപേക്ഷാ ഏപ്രില്‍ മൂന്ന് വരെ നല്‍കാം.  ഫോണ്‍: 0497 2706336.

എസ് എം എ എം കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങേണ്ട അവസാന തീയതി മാര്‍ച്ച് 31

എസ് എം എ എം പദ്ധതി പ്രകാരം യന്ത്രങ്ങള്‍ക്ക് അപേക്ഷിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന്  agrimachinery.nic.in സൈറ്റില്‍ ലോഗിന്‍ ചെയ്ത് യന്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും അനുവദിച്ചിട്ടുളള പക്ഷം അതില്‍ ലിസ്റ്റ് ചെയ്തിട്ടുളള ഡീലര്‍മാരില്‍ നിന്നും യന്ത്രങ്ങള്‍ വാങ്ങേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) അറിയിച്ചു.  ജില്ലയില്‍ ഏകദേശം 2800-ഓളം പേര്‍ യന്ത്രങ്ങള്‍ വാങ്ങാന്‍ ഇനിയും ബാക്കിയുണ്ട്.  ഈ വര്‍ഷം യന്ത്രങ്ങള്‍ വാങ്ങാന്‍ അനുവദിച്ചിട്ടുളള സമയം മാര്‍ച്ച് 31ന് അവസാനിക്കുമെന്നതിനാല്‍ യന്ത്രങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുളളവര്‍ എത്രയും പെട്ടെന്ന് ലോഗിന്‍ ചെയ്ത് പരിശോധിച്ച് യന്ത്രങ്ങള്‍ വാങ്ങേണ്ടതാണ്.  

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കാഞ്ഞിരോട് അംശം ദേശത്ത് റി സ.68/4ല്‍ പെട്ട 12 സെന്റ് ഭൂമിയില്‍ ഭാഗിക്കാത്ത 1/8 ഓഹരി അവകാശം മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് കാഞ്ഞിരോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
മാവിലായി അംശം പൊതുവാച്ചേരി ദേശം റി സ 63/7ല്‍ പെട്ട 4.25 ആര്‍ ഭൂമി മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് മാവിലായി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൗ റിക്കവറി സെക്ഷനിലും അതത് വില്ലേജ് ഓഫീസുകളിലും ലഭിക്കും.

കശുവണ്ടി ലേലം

കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള കശുമാവുകളില്‍ നിന്നും ശേഖരിച്ച കശുവണ്ടി മാര്‍ച്ച് 30ന് രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത്  ലേലം ചെയ്യും.  ഫോണ്‍: 2781316.

 

 

വൈദ്യുതി മുടങ്ങും

 

HT ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മാർച്ച് 26    ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി  വരെ പൈക്കാട്ട്, PR ടവർ, പഴയ KSEB ഓഫീസ്, ന്യൂക്ലിയസ് ക്ലിനിക്ക്, പോലീസ് കോർട്ടേഴ്സ്, വത്സരാജ്, പാനൂർ ലക്ഷം വീട്, മുനിസിപ്പാലിറ്റി ഓഫീസ്, പോലീസ് IB, ബൈപാസ്, ബസ് സ്റ്റാന്റ്  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും

 

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൈഗര്‍ മുക്ക്, വന്‍കുളത്ത് വയല്‍, മര്‍വ ടവര്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 27 തിങ്കള്‍ രാവിലെ  8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും  തെരു, അഞ്ചു ഫാബ്രിക്‌സ്, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഹില്‍ ടോപ്, ഇ എസ് ഐ, പി വി എന്‍ എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും  വൈദ്യുതി മുടങ്ങും.

date