Skip to main content

കേരള കേന്ദ്രസര്‍വകലാശാലയില്‍ 1947 പേര്‍ക്ക് ബിരുദം സമ്മാനിച്ചു

പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആറാമത് ബിരുദദാന  സമ്മേളനം നടന്നു. ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ്് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. 2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ബിരുദം സമ്മാനിച്ചത്. 1947 വിദ്യാര്‍ഥികള്‍ ബിരുദം ഏറ്റുവാങ്ങി. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും 54 പേര്‍ക്ക് പി.ജി ഡിപ്ലോമ ബിരുദവും 22 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി ഡോ.സുഭാസ് സര്‍ക്കാര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ.എം.എന്‍.മുസ്തഫ, അക്കാദമിക് ഡീന്‍ അമൃത് ജി കുമാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date