Skip to main content

ജില്ലയില്‍ മാലിന്യ സംസ്‌ക്കരണ ക്യാപെയിന്‍ നടത്തുന്നതിനായി ജില്ലാ തല സെല്‍ രൂപീകരിച്ചു

  ജില്ലയില്‍ മാലിന്യ സംസ്‌ക്കരണ ക്യാപെയിന്‍ വിജയകരമായി നടത്തുന്നതിന് ജില്ലാ തല സെല്‍ രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു ചെയര്‍മാനും സ്വരാജ് ട്രോഫി നേടിയ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സജീവന്‍, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.ലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.എന്‍.സുരേഷ,് ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി.ടി.സഞ്ജീവ്, നവകേരള കര്‍മ പദ്ധതി ജില്ല കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, എ.ഡി.സി ജനറല്‍ ഫിലിപ്പ് ജോസഫ്  ,ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ നിനോജ് മേപടിയത്ത്,  ക്ലീന്‍ കേരള കമ്പനി പ്രതിനിധി മിഥുന്‍ ഗോപി, കില ആര്‍വി  .എച്ച്. കൃഷ്ണ, നവകേരള കര്‍മ പദ്ധതി ആര്‍.പി.കെ. കെ.രാഘവന്‍,  ശുചിത്വ മിഷന്‍ ആര്‍.പി പി.ഭാഗീരഥി എന്നിവരാണ് സെല്‍ അംഗങ്ങള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അവലോകന യോഗ തീരുമാന പ്രകാരമാണ് ജില്ലാതല സെല്‍ രൂപീകരിച്ചത്.

 

date