Skip to main content
ബേഡഡുക്ക പഞ്ചായത്ത് കരിച്ചേരി മുതല്‍ പള്ളത്തിങ്കാല്‍ വരെയുള്ള ശുചീകരണ പ്രവര്‍ത്തനം

ബേഡഡുക്ക പഞ്ചായത്ത് പൊതു ഇടങ്ങള്‍ ശുചീകരിച്ചു

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  ബേഡഡുക്ക പഞ്ചായത്തിലെ പൊതു ഇടങ്ങള്‍ ശുചീകരിച്ചു. പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സമിതിയുടെയും വാര്‍ഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിലാണ് പഞ്ചായത്തിലെ പൊതു ഇടങ്ങള്‍ ശുചീകരിച്ചത്. കരിച്ചേരി മുതല്‍ പള്ളത്തിങ്കാല്‍ വരെ ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്ലാസ്റ്റിക് നിരോധിത ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കും. ആഘോഷങ്ങളിലും ഉത്സവങ്ങളിലും നിര്‍ബന്ധമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം. ആഘോഷ പരിപാടികള്‍ നടത്തുന്നവര്‍ പഞ്ചായത്തിലെ ബന്ധപ്പെട്ട നോഡല്‍ ഓഫീസറെ മുന്‍കൂട്ടി വിവരം അറിയിക്കണം. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും
പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date