Skip to main content

യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിച്ചു

 അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ മാന്നാർ നായർസമാജം ഹയർസെക്കന്ററി സ്കൂളിൽ തൊഴിൽ മേള 'കരിയർ എക്സ്പോ 23' സംഘടിപ്പിച്ചു. യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. എഴുപതിലധികം കമ്പനികൾ പങ്കെടുത്ത എക്സ്പോയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ അവതരിപ്പിച്ചു. യുവജന കമ്മിഷൻ  ഈ മാസം സംഘടിപ്പിക്കുന്ന മൂന്നാമത്ത തൊഴിൽ മേളയാണിത്.  

യുവജന കമ്മിഷൻ അംഗങ്ങളായ അഡ്വ.ആർ രാഹുൽ, പി.എ. സമദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗ്ഗീസ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം വത്സല, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി. കെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എസ്. അമ്പിളി, നായർ സമാജം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ വി. മനോജ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ  ജയിംസ് ശാമുവൽ, അവളിടം ജില്ലാ കോ ഓർഡിനേറ്റർ രമ്യാ രമണൻ, ഗ്രീൻ യൂത്ത് കോ-ഓർഡിനേറ്റർ
എ.ആർ. കണ്ണൻ, യുവജന കമ്മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. ശ്യാം കുമാർ തുടങ്ങിയവർ സംസാരിച്ചു. 
 

date