Skip to main content
LIFE CERTIFICATE

ലൈഫ് സര്‍ട്ടിഫിക്കറ്റ് വിതരണം: പ്രത്യേക അദാലത്ത് നടത്തി

സ്പര്‍ഷ് മുഖാന്തിരം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബുദ്ധിമുട്ട് നേരിട്ട ആര്‍മി/നേവി/എയര്‍ ഫോഴ്സ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ച സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ ബഹുജന സ്പർശ് ഔട്ട്റീച്ച് പ്രോഗ്രാം നടത്തി.

കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് (സി.ഡി.എ) ചെന്നൈയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഐ.ഡി.എ.എസ് അസി. കൺട്രോളർമാരായ ടി. ദിലിപ് കുമാർ, ആർ.നാരായണ പ്രസാദ്, വിംഗ് കമാൻഡർ(റിട്ട) സന്തോഷ് വി.ആർ. തുടങ്ങിയവർ പരാതികൾ പരിഗണിച്ചു.

545 പേരാണ് അദാലത്തിൽ എത്തിയത്. 327 പേരുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ബാക്കിയുള്ളവ തുടർ നടപടികൾക്കായി നീക്കി. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടത്തിയത്.

ആലപ്പുഴ ഡിവൈ.എസ്.പി. എൻ.ആർ. ജയരാജ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും വിശദീകരിച്ചു. സൈബർ പരാതികൾ പരിഹരിക്കുന്നതിനുള്ള പരിഹാര സംവിധാനത്തെക്കുറിച്ചും ചർച്ച ചെയ്തു.

date