Skip to main content
JOB FEST

യുവജന കമ്മീഷൻ തൊഴിൽ മേള സംഘടിപ്പിച്ചു

 അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ മാന്നാർ നായർസമാജം ഹയർസെക്കന്ററി സ്കൂളിൽ തൊഴിൽ മേള 'കരിയർ എക്സ്പോ 23' സംഘടിപ്പിച്ചു. യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. എഴുപതിലധികം കമ്പനികൾ പങ്കെടുത്ത എക്സ്പോയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ അവതരിപ്പിച്ചു. യുവജന കമ്മിഷൻ  ഈ മാസം സംഘടിപ്പിക്കുന്ന മൂന്നാമത്ത തൊഴിൽ മേളയാണിത്.  

date