Skip to main content
SMART VILLAGE

നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഇന്ന് നിർവഹിക്കും

 ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് (മാർച്ച് 27 ) നിർവഹിക്കും. ചേര്‍ത്തല സൗത്ത്, കാര്‍ത്തികപ്പള്ളി, തെക്കേക്കര, പാണ്ടനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. 
രാവിലെ പത്തിന് നടക്കുന്ന ചേർത്തല തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ എന്നിവർ പങ്കെടുക്കും.

രാവിലെ 11.30 -ന് നടക്കുന്ന കാര്‍ത്തികപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന തെക്കേക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന പാണ്ടനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ  മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി. പങ്കെടുക്കും.

date