Skip to main content
KAPIKO RESORT

കാപികോ റിസോർട്ട് പൊളിക്കൽ: ശേഷിക്കുന്ന പ്രധാന ഓഫീസ് കെട്ടിടത്തിന്റെ  നല്ലൊരു ഭാഗം പൊളിച്ചുനീക്കി

 

പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആര്‍.ഇസഡ് നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു. ജില്ല കളക്ടർ ഹരിത വി.കുമാറിന്റെ നിർദ്ദേശ പ്രകാരം സബ്കളക്ടർ സൂരജ് ഷാജി സ്ഥലത്ത് ക്യാമ്പ് ചെയ്ത് റിസോർട്ടിന്റെ പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി നേരിട്ട് സ്ഥലം സന്ദർശിച്ചിരുന്നു.
റിസോര്‍ട്ടിലെ 54 വില്ലകളും  പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്.  ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ച് നീക്കുന്ന നടപടികളാണ് ഇപ്പോൾ ധൃതഗതിയിൽ മുന്നേറുന്നത്. പ്രധാന കെട്ടിടത്തിന്റെ പൊളിക്കലും നല്ലൊരു ഭാഗം പൂർത്തിയായിവരുകയാണ്. പ്രധാന നിർമിതിയും മുകളിലേക്കുള്ള നിർമിതികളും പോളിച്ചു നീക്കിയിട്ടുണ്ട്. പൊളിച്ചുനീക്കിയ നിർമിതികളുടെ അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഇടവരാത്തവിധം നീക്കം ചെയ്യുന്ന നടപടികളും നടന്നുവരുന്നുണ്ട്.

date