Skip to main content

സുരക്ഷിത ഫൈബർ വള്ളത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്  മന്ത്രി സജി ചെറിയാൻ നിർവഹിക്കും

സുരക്ഷിത ഫൈബർ വള്ളത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് (27) വൈകിട്ട് 5ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തോട്ടപ്പള്ളി ഹാർബറിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എം.എൽ.എ അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിക്കും. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദർശനൻ, പഞ്ചായത്ത് അംഗം പി. അഞ്ചു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആർ. രാജി, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ രാജേഷ് സെബാസ്റ്റ്യൻ, പി. എസ്. ബാബു, വാർഡ് അംഗം രാജേശ്വരി കൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ രമേശ് ശശിധരൻ, ജില്ലാ മാനേജർ ബി ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.

date