Skip to main content

വനിതാ ദിനം: രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം നാളെ

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികൾക്ക് നാളെ ( മാർച്ച്‌ 27) സമ്മാനങ്ങൾ വിതരണം ചെയ്യും. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ വൈകുന്നേരം 4:30 ന്  ഡി ഡി സി എം.എസ് മാധവിക്കുട്ടി സമ്മാനദാനം നിർവഹിക്കും.

കഥാ രചനാ മത്സരത്തിൽ ബീന കെ.കെ വടക്കേടത്തിനാണ് ഒന്നാം സ്ഥാനം. അശ്വതി ബി രണ്ടാം സ്ഥാനവും അനൂപ മൂന്നാം സ്ഥാനവും നേടി. എൻ.പി വിനീത, ദീപ്തി വി.കെ, ഉഷാറാണി, അഞ്ചു എ, ലിബ ബിജു എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.  

കവിത രചനാ മത്സരത്തിൽ എൻ.പി വിനീതക്കാണ് ഒന്നാം സ്ഥാനം. ഹിൽന കെ രണ്ടാം സ്ഥാനവും അശ്വതി ബി  മൂന്നാം സ്ഥാനവും നേടി. ബീന കെ.കെ വടക്കേടത്ത്, രജനി പി, ബിജിത ചള്ളിയിൽ, അഞ്ചു എ , റജീന പുറക്കാട്ട് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ 
" സ്ത്രീ ജീവിതം" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു രചനാ മത്സരം സംഘടിപ്പിച്ചത്.

date