Skip to main content
നൊച്ചാട് പഞ്ചായത്തിലെ വീടുകളിൽ റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്യുന്നു

ഉറവിട മാലിന്യ സംസ്ക്കരണത്തിനായി റിം​ഗ് കമ്പോസ്റ്റുകൾ

 

ജെെവ മാലിന്യ സംസ്ക്കരണത്തിന് ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുമായി നൊച്ചാട് ​ഗ്രാമപഞ്ചായത്ത്. റിം​ഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് ജൈവ മാലിന്യങ്ങളെ വീടുകളില്‍ തന്നെ സംസ്‌ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക്  റിം​ഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു തുടങ്ങി. പഞ്ചായത്തിലെ 17 വാർഡുകളിലും റിം​ഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പത്ത് ശതമാനം മാത്രമാണ് ഉപയോക്താവ് നൽകേണ്ടതുള്ളു. ബാക്കി തുക പഞ്ചായത്താണ് വഹിക്കുന്നത്. 

ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നതിലൂടെ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യങ്ങൾ കുന്നുകൂടുന്നതും പകർച്ചവ്യാധികൾ ഉൾപ്പെടെ പകരുന്നത് തടയാനും സാധിക്കും. അതോടൊപ്പം ജെെവളം നിർമ്മിക്കാനും കഴിയും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. അജെെവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഹരികർമ്മസേനാം​ഗങ്ങൾ വീടുകളിൽ എത്തി ശേഖരിക്കുന്നതിനാൽ മാലിന്യ നിർമ്മാർജനം എന്ന പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനും പഞ്ചായത്തിന് ഇത് വഴി സാധിക്കും.

date