Skip to main content

മിഷൻ 941: സംരഭകർക്ക്  തണലേകി പെരുമണ്ണ ഗ്രാമപഞ്ചായത്ത്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനൊരുങ്ങി പെരുമണ്ണ ​ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിവഴി വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംരഭകർക്ക് ഏഴ് വർക്ക് ഷെഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു നൽകും. സർക്കാരിന്റെ 'മിഷൻ 941' പദ്ധതി പ്രകാരം ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 5 വർക്ക് ഷെഡുകൾ നിർമ്മിക്കാനാണ് നിർദ്ദേശം. 

കുടുംബശ്രീ മിഷന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ മുഖേന പരിശീലനം പൂർത്തിയാക്കിയ ഗ്രൂപ്പുകൾ എന്നിവർക്കാണ് ഗ്രാമ പഞ്ചായത്ത് വർക്ക് ഷെഡ് നിർമിച്ചു നൽകുന്നത്. ഇത്തരത്തിൽ കുടുംബശ്രീ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകിയ സ്പാർക്ക് എൽ.ഇ.ഡി നിർമ്മാണ യൂണിറ്റ് , ഹരിത കർമ്മ സേന കാറ്ററിംഗ് യൂണിറ്റ് ജീവനി, റസ ഫ്ലോർ മിൽ യൂണിറ്റ്, ഫ്രണ്ട്‌സ് ഓയിൽ മിൽ യൂണിറ്റ്, മഹാത്മാ സി.ഐ.ബി നിർമ്മാണ യൂണിറ്റ്, മഹിളാ കുടിൽ വ്യവസായം, ആശ്രയ മൺപാത്ര നിർമ്മാണ യൂണിറ്റ് എന്നീ സംരഭക ഗ്രൂപ്പുകൾക്കാണ് വർക്ക് ഷെഡുകൾ നിർമ്മിച്ചു നൽകുന്നത്. മൂന്ന് ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് ഓരോന്നിനും ചിലവ് വരുന്നത്.

date