Skip to main content
' അമ്മക്കിളിക്കൂട് ' മാതൃസംഗമം എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്യുന്നു

'അമ്മക്കിളിക്കൂട്' മാതൃസം​ഗമം സംഘടിപ്പിച്ചു 

 

ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ അമ്മക്കിളിക്കൂട് എന്ന പേരിൽ മാതൃസം​ഗമം സംഘടിപ്പിച്ചു. 150  ഓളം അമ്മമാരാണ് സം​ഗമത്തിന്റെ ഭാ​ഗമായത്. പഞ്ചായത്തിന്റെ വയോക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സം​ഘടിപ്പിച്ചത്. പ്രായം മറന്ന് അമ്മമാർ അവരുടെ കലാവാസനകൾ വേദിയിലെത്തിച്ചു. എം.കെ രാഘവൻ എം.പി സം​ഗമം ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡൻറ് പി.പി നൗഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  ​ഗൗരി പുതിയോത്ത്, ​ഗ്രാമപഞ്ചായത്ത് അം​ഗങ്ങളായ സുരേഷ് കുമാർ പി, കവിത പികെ, സിപി നൗഷീർ, എൻ രമേശൻ, മെഡിക്കൽ ഓഫീസർ ഡോ. നിത്യ .കെ, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ കെ.പി, തുടങ്ങിയവർ സംസാരിച്ചു. സിനിമ മിമിക്സ് താരം ദിനേശ് എരഞ്ഞിക്കലിന്റെ സംഗീത പരിപാടിയും മജീഷ്യൻ പ്രദീപ് ഹുഡിനോയുടെ മാജിക് പരിപാടിയും അരങ്ങേറി.

date