Skip to main content

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ സേവനങ്ങൾ ഇനി കോമൺ സർവീസ് സെന്ററുകളിലും

             സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള സേവനങ്ങൾ വിനിയോഗിക്കുന്നതിനും സി.എസ്.സി ഇ ഗവേണൻസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.

             ഇതിനായി സി.എസ്.സി എന്റർപ്രനേഴ്സിനുള്ള പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തൊഴിലന്വേഷകരിലേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കും. കൂടുതൽവിവരങ്ങൾക്ക്: https://knowledgemission.kerala.gov.in.

പി.എൻ.എക്‌സ്. 1486/2023

date