Post Category
മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി
സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെ സര്‍ക്കാര്‍പതി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മിഷന് അംഗം ടി. മഹേഷ് അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ്, ഡോ. റിയാസ്, യുവജന കമ്മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്നുപിന് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments