Skip to main content
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിട്ടുള്ള ടോക്കൺ സംവിധാനം

ടോക്കൺ കൗണ്ടറുകൾ സ്ഥാപിച്ചു

 

 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഒ പി, ഫാർമസി കൗണ്ടറുകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തി.

ഒ പി, ഫാർമസി കൗണ്ടറുകളിൽ ഉണ്ടാകുന്ന നീണ്ട ക്യു ഒഴിവാക്കുന്നതിനും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണു ടോക്കൺ സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  ഫണ്ടിൽ നിന്നും, മൈനർ വർക്ക്‌ പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവിട്ടാണ്  ടോക്കൺ മെഷീനുകൾ വാങ്ങിയിട്ടുള്ളത്. നിത്യേന ആശുപത്രി ഒ. പി യിൽ വരുന്ന  ആയിരത്തി അഞ്ഞൂറിലധികം  രോഗികൾക്കും മരുന്ന് വാങ്ങുന്നവർക്കും വളരെ പ്രയോജനപ്രദമാണ് ഈ സംവിധാനം.

മുതിർന്ന പൗരന്മാർ, കുട്ടികൾ, ഗർഭിണികൾ, വികലാംഗർ എന്നിവർക്കുള്ള പ്രത്യേക പരിഗണനയും ടോക്കൺ സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
 

date