Skip to main content

ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് പ്രവേശനം

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം ഉപകേന്ദ്രമായ ടി കെ എം ആര്‍ട്‌സ് കോളജില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ അവധിക്കാല ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസമാണ് കാലാവധി. 1000 രൂപയും 18 ശതമാനം ജി എസ് ടിയുമാണ് ഫീസ്. kscsa.org ല്‍ ഓണ്‍ലൈനായി ഏപ്രില്‍ 11 വരെ അപേക്ഷിക്കാം. ഫോണ്‍: 0474 2967711, 8281098867

date