Skip to main content

ഹോംഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഹോംഗാര്‍ഡുകളുടെ പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യത, ശാരീരികക്ഷമത ഉള്ളവര്‍ക്കുമാണ് അവസരം. പ്രായപരിധി 35- 58 വയസ്. വിദ്യാഭ്യാസയോഗ്യത, സര്‍വീസില്‍ നിന്ന് വിരമിച്ചതിന്റെ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ ഒന്നുമുതല്‍ 30 വൈകിട്ട് അഞ്ചുവരെ ജില്ലാ ഫയര്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും സമീപത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മുതല്‍ നാല് വരെ ബന്ധപ്പെടാം.

date