Post Category
വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്കല് പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. 14.50 ലക്ഷം ചെലവില്‍ പോര്‍ട്ടബിള്‍ ആംപ്ലിഫയര്‍, ഓഫീസ് മേശ, കസേര, ഫൈബര്‍ ചെയര്‍ എന്നിവയാണ് വിതരണം ചെയ്തത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വിതരണോദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സുലോചന, കുട്ടികൃഷ്ണന്, അലീമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ചെയര്മാന് ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments