Skip to main content

നെടുമങ്ങാട് മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.  മണ്ഡലത്തിലെ 51 ഗ്രന്ഥശാലകൾക്ക് ശരാശരി 8000 രൂപ വീതം വില വരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അംഗങ്ങളെ വാർത്തെടുക്കുന്നതിൽ ഗ്രന്ഥശാലകൾക്ക് വലിയ പങ്കാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പുതിയ തലമുറയെ കൂടി ഗ്രന്ഥശാലകളിലേക്ക് എത്തിക്കാൻ കഴിയുന്ന നവീന പദ്ധതികൾ ലൈബ്രറി കൗൺസിൽ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

date