Skip to main content

കിലെ മാധ്യമ അവാർഡിന് അപേക്ഷിക്കാം

കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും കുറിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ലേഖനങ്ങൾക്ക് കിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്) അവാർഡ് നൽകുന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ പത്രങ്ങൾവാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹികപ്രസക്തിയുള്ള വാർത്തകൾ/ ലേഖനങ്ങൾ എന്നിവയാണ് അവാർഡിനായി പരിഗണിക്കുകയെന്ന് കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളി സമൂഹത്തിന് ഗുണപരമായ തീരുമാനങ്ങളെടുക്കുന്നതിൽ മാധ്യമ വാർത്തകളുടെ പങ്ക് കണക്കിലെടുത്താണ് അവാർഡ് ഏർപ്പെടുത്തുന്നത്. മികച്ച ലേഖനത്തിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.

ലേഖകന്റെ വിശദവിവരങ്ങൾ സഹിതമുള്ള അപേക്ഷ ഏപ്രിൽ 17 ന് വൈകിട്ട് നാല് മണിക്ക് മുൻപായി എക്സിക്യൂട്ടിവ് ഡയറക്ടർ,കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ (കിലെ)തൊഴിൽ ഭവൻ,വികാസ് ഭവൻ പി.ഒതിരുവനന്തപുരം-33 എന്ന മേൽവിലാസത്തിലോ kiletvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 1499/2023

date